മിക്കവാറും ട്രേഡർമാർക്ക് ഫിബൊനാച്ചി ട്രേഡിംഗിന്റെ ചില ഭാഗങ്ങൾ പരിചിതമായിരിക്കും, പ്രത്യേകിച്ച് ഫിബൊനാച്ചി റീട്രെയിസമെന്റുകൾ ട്രേഡർമാർ വർഷങ്ങളായി ഈ റീട്രെയിസമെന്റുകൾ ഉപയോഗിച്ച് വില സപ്പോർട്ടും റെസിസ്റ്റൻസും തിരിച്ചറിയാൻ ശ്രമിക്കാറുണ്ട് . എന്നാൽ, ഫിബൊനാച്ചി റീട്രെയിസമെന്റുകൾ ഈ പ്രധാന അനുപാതങ്ങളുടെ ആരംഭ ഘട്ടം മാത്രമാണ്. വിവിധ ട്രേഡിംഗ് സാഹചര്യങ്ങളിൽ എങ്ങനെ ഇത് ഉപയോഗിക്കാമെന്ന് മനസ്സിലാക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. മിക്കവാറും ട്രേഡർമാർ പഠിച്ചിട്ടില്ലാത്ത ഒരു പ്രധാന കാര്യം, ഈ അനുപാതങ്ങൾ വിലയുടെ ടാർഗെറ്റിനോടൊപ്പം ടൈം ടാർഗെറ്റും കണ്ടെത്താൻ ഉപയോഗിക്കാമെന്നതാണ്. നിങ്ങൾ ഫിബൊനാച്ചി സമയവും വിലയും ഒരുമിച്ച് ട്രേഡിംഗ് പ്ലാനിൽ ഉൾപ്പെടുത്തുമ്പോൾ, അത്യന്തം ശക്തമായ ട്രേഡ് രീതിയായേക്കാം അത്.

ഫിബൊനാച്ചി സംഖ്യകളും ഗോൾഡൻ അനുപാതവും

Fibonacci എന്ന പേര് നിങ്ങൾക്ക് നേരിട്ട് പരിചയമില്ലെങ്കിലും, 2006-ൽ തിയേറ്ററുകളിൽ വന്ന The Da Vinci Code എന്ന സിനിമയിലൂടെ നിങ്ങൾ അതിനെ കുറിച്ച് എന്തെങ്കിലും കേട്ടിട്ടുണ്ടാകും. Louvre Museum-ൽ Jacques Saunière വധിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രംഗത്തെങ്കിലും. മനുഷ്യ ശരീരത്തിൽ ഫിബൊനാച്ചി അനുപാതങ്ങൾ എങ്ങനെ പ്രതിഫലിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് അതിലൂടെ നമുക്ക് കാണാൻ സാധിച്ചത് . സിനിമയിലെ കഥാപാത്രങ്ങൾ Fibonacci numbers എന്നൊരു കൺസെപ്റ്റിനെ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങുമ്പോൾ, ചിലരിൽ കൗതുകം ഉണർത്തിയിരുന്നു.

ഫിബൊനാച്ചി സംഖ്യ ശ്രേണിയും അതിന്റെ പ്രത്യേകതകളും ലോകത്തെ അറിയിച്ചത് ഇറ്റാലിയൻ ഗണിതജ്ഞനായ Leonardo de Pisa ആണ്. ഈ ശ്രേണി 0, 1 എന്നിങ്ങനെ ആരംഭിച്ച് അനന്തത്തിലേക്ക് നീളുന്നു. ഓരോ പുതിയ സംഖ്യയും മുൻപത്തെ രണ്ട് സംഖ്യകളെ ചേർത്ത് കണ്ടെത്തുന്നതാണ്: അതായത് :
55 + 89 = 144
89 + 144 = 233
144 + 233 = 377
ഇതുപോലെ: 0, 1, 1, 2, 3, 5, 8, 13, 21, 34, 55, 89, 144, 233, 377, 610, 987… എന്നിങ്ങനെ എത്ര വേണമെങ്കിലും ഈ സംഖ്യകളെ കൂട്ടി കൂട്ടി കൊണ്ട് പോകാൻ സാധിക്കും.

ഈ സംഖ്യ ശ്രേണിയിൽ ഏറ്റവും കൗതുകകരമായത് — ഒരു സ്ഥിരമായ അനുപാതം ഈ ശ്രേണിയിൽ നിലനിൽക്കുന്നുണ്ടെന്നതാണ്. സംഖ്യകൾ തമ്മിലുള്ള അനുപാതം 1.618 ആണെന്ന് കാണാം. — ഇതിനെ Golden Ratio, Golden Mean, Divine Proportion എന്നൊക്കെ വിളിക്കുന്നു.

ഉദാഹരണം:
55 × 1.618 ≈ 89
89 × 1.618 ≈ 144

ഈ ശ്രേണിയിലെ ഏതെങ്കിലും രണ്ട് പരസ്പര തുടർച്ചയായ സംഖ്യകൾ എടുത്താൽ, അവയുടെ അനുപാതം 1.618 ആകുന്നു. ഇതിന്റെ വിപരീതം (reciprocal) 0.618 ആണ്.

ഫിബൊനാച്ചി സംഖ്യകളും ഗോൾഡൻ അനുപാതവും

Golden Ratio (1.618) എന്നത് നിരവധി സ്ഥലങ്ങളിൽ കാണാം. ഉദാഹരണത്തിന്, ഗോള്ഡൻ റെക്റ്റാംഗിൾ എന്നത് ആനുകൂല്യമായ ദൃശ്യാനുഭവം നൽകുന്നതിനാൽ ആർക്കിടെക്ചറിൽ ഈ അനുപാതം ഉപയോഗിക്കുന്നു. ചില പ്ലാസ്റ്റിക് സർജൻമാർ ഈ അനുപാതം മുഖത്തിന്റെ “സമതുലിത” സൗന്ദര്യം നിർണയിക്കാൻ പോലും ഉപയോഗിക്കുന്നു. പ്രകൃതിയിലും ഈ അനുപാതം കാണാം — പൂക്കളിൽ, nautilus shell, ammonite fossils, തുടങ്ങിയവയിൽ ഈ അനുപാതം പതിഞ്ഞിരിക്കുന്നു. Galileoയുടെ ഒരു ഉദ്ധരണി ശ്രദ്ധേയമാണ് : “Mathematics is the alphabet in which God has written the universe.” (ദൈവം പ്രപഞ്ചം എഴുതിയ അക്ഷരമാലയാണ് ഗണിതം.)

അത് വിശ്വസിക്കാൻ നമുക്ക് ഒരുപാട് ബുദ്ധിമുട്ടായിരിക്കും , പക്ഷേ Fibonacci സംഖ്യകളും അതിൽ നിന്നുള്ള അനുപാതങ്ങളും നിങ്ങൾ സ്വയം പഠിച്ചാൽ, അത് വിശ്വസിക്കേണ്ടത് മാത്രമല്ല, മാർക്കറ്റിനായി പ്രയോഗിക്കേണ്ടതുമാണ് എന്നു ബോധ്യം വരും .

ട്രേഡർമാർക്ക് പ്രധാനപ്പെട്ടത് എന്താണ് ?

ഈ Fibonacci അനുപാതങ്ങൾ ഉപയോഗിച്ച് വില സപ്പോർട്ടും റെസിസ്റ്റൻസ് ലെവലുകളും തിരിച്ചറിയാൻ കഴിയുന്നതാണ് ട്രേഡർമാർക്ക് ഏറ്റവും പ്രധാനപ്പെട്ടത്. അതുവഴി മികച്ച ട്രേഡ് കണ്ടെത്താൻ ഈ രീതികൾ സഹായിക്കും.

ഫിബൊനാച്ചി സംഖ്യ ശ്രേണി നമ്മൾ മാർക്കറ്റുകൾ വിശകലനം ചെയ്യാൻ ഉപയോഗിക്കാറില്ല , പകരം, അതിൽ നിന്ന് ലഭിക്കുന്ന അനുപാതങ്ങളാണ് ഉപയോഗിക്കുന്നത്. മുമ്പ് ചർച്ച ചെയ്തതുപോലെ, 1.618 (Golden Ratio)യും അതിന്റെ വിപരീതമായ 0.618 യും പ്രധാനമാണ്. ദിവസേനയുള്ള വിശകലനത്തിൽ മിക്കവരും സ്ഥിരമായി ഉപയോഗിക്കുന്ന പ്രധാന Fibonacci അനുപാതങ്ങൾ ഇതാണ്: 👉 0.382, 0.50, 0.618, 0.786, 1.00, 1.272, 1.618 പക്ഷേ, ബാക്കി അനുപാതങ്ങൾ എവിടെ നിന്നാണ് ലഭിക്കുന്നത്? ഇവയൊക്കെ ഗണിതപരമായി ഫിബൊനാച്ചി ശ്രേണിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഉദാഹരണങ്ങൾ:
1.0 − 0.618 = 0.382
0.618 × 0.618 = 0.382
1.0 ÷ 2 = 0.50
√0.618 = 0.786
Reciprocal of 1.618 = 0.618
√1.618 = 1.272
0.618 × 0.382 = 0.236
1.618 × 1.618 = 2.618
2.618 × 1.618 = 4.236

ഇതൊക്കെ എങ്ങനെ ഉപയോഗിക്കാം ?

നമ്മുടെ ട്രേഡ് സെറ്റപ്പുകൾ കണ്ടെത്താൻ, ഈ അനുപാതങ്ങൾ വിലയിൽ (Price Axis) പ്രയോഗിക്കണം. മൂന്ന് പ്രധാന Fibonacci പ്രൈസ് സെറ്റപ്പുകൾ ഇവയാണ്:
വില ക്ലസ്റ്റർ സെറ്റപ്പുകൾ (Price Cluster Setups)
സിമ്മെട്രി സെറ്റപ്പുകൾ (Symmetry Setups)
ടൂ-സ്റ്റെപ്പ് പാറ്റേൺ സെറ്റപ്പുകൾ (Two-Step Pattern Setups)

Fibonacci പ്രൈസ് അനാലിസിസ് ഏതൊരു മാർക്കറ്റിലും, ഏതൊരു ടൈം ഫ്രെയിമിലും ഉപയോഗിക്കാം — തീർച്ചയായും പ്രധാനപ്പെട്ട ഹൈയും ലോയും ഉൾപ്പെടുന്ന ഡാറ്റയാകണം. Penny stocks പോലെയുള്ള അത്രവലിയ price structure ഇല്ലാത്ത ഇൻസ്ട്രുമെന്റുകളിൽ ഇത് ഉപയോഗിച്ചാൽ ഫലമുണ്ടാകില്ല. മൂന്നു തരത്തിലുള്ള Fibonacci കണക്ഷനുകൾ ഇതാണ്:
Retracements
Extensions
Projections (അല്ലെങ്കിൽ Objectives)

ഇവയെ ഓരോന്നായി ആദ്യം പഠിക്കുക പിന്നീട്, ഈ മൂന്നു ഫോർമുലകളും ചേർത്ത് ട്രേഡ് സെറ്റപ്പുകൾ നിർമ്മിക്കുന്നതും പഠിക്കുക . നിങ്ങൾ കണ്ടുപിടിക്കുന്ന വിലയുടെ ഓരോ ലെവലുകളും സപ്പോർട്ട് അല്ലെങ്കിൽ റെസിസ്റ്റൻസ് ആയി പ്രവർത്തിക്കുന്നത് കാണാം.

Support & Resistance എന്താണ് ?

Support എന്നത് മാർക്കറ്റിന്റെ നിലവിലെ വിലയുടെ താഴെ വരുന്ന ഒരു ലെവെലാണ് , വിലയിടിവ് എവിടെ കൃത്യമായി അവസാനിച്ചേക്കാം എന്നു സൂചിപ്പിക്കുന്ന അല്ലെങ്കിൽ ഒരു Buy സാധ്യത കണ്ടെത്താൻ സാധിച്ചെക്കുന്ന ഒരു ലെവെലിനെ അല്ലെങ്കിൽ Short പൊസിഷൻ Exit ചെയ്യാൻ ഉചിതമായ ഭാഗം അതാണ് സപ്പോർട്ട് ലെവൽ . Resistance എന്നത് മാർക്കറ്റിന്റെ നിലവിലെ വിലയുടെ മുകളിൽ വരുന്ന ഒരു ലെവെലാണ് , Rally അവസാനിക്കാനുള്ള സാധ്യതയുള്ള സ്ഥലം അല്ലെങ്കിൽ ഒരു Sell സാധ്യത കണ്ടെത്താൻ സാധിക്കുnന്ന ലെവൽ അല്ലെങ്കിൽ ലോങ് പൊസിഷൻ എക്സിറ്റ് ചെയ്യാനുള്ള അവസരം ഇതിനെയാണ് റെസിസ്റ്റൻസ് എന്നു പറയുന്നത്.

ഫിബൊനാച്ചി റീട്രേസ്മെന്റ്സ് (Fibonacci Retracements)

Fibonacci Retracements എന്നത്, മുൻപുണ്ടായ ഒരു low-ഇൽ നിന്ന് high-ലേക്കുള്ള സ്വിംഗിനെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇവിടെ നമ്മൾ ഉപയോഗിക്കുന്നത് ഈ അനുപാതങ്ങളാണ്: 0.382, 0.50, 0.618, 0.786 (കുറച്ച് പ്രത്യേക സാഹചര്യങ്ങളിൽ, സ്വിംഗ് വളരെ നീളമുള്ളതായാൽ 0.236 ഉം ഉപയോഗിച്ചേക്കാം). ഫിബൊനാച്ചി റീട്രേസ്മെന്റ്സ് ഉപയോഗിച്ച്, മാർക്കറ്റ് ഒരു ഉയരത്തിൽ നിന്ന് പിന്നോട്ടു വരുമ്പോൾ support ലെവലുകൾ കണ്ടെത്താനാകും. അത് പോലെ തന്നെ, മാർക്കറ്റ് താഴെ പോയതിനുശേഷം തിരിച്ചുവരുമ്പോൾ മുൻപുണ്ടായ high-ൽ നിന്ന് low-ലേക്കുള്ള സ്വിംങ് ഉപയോഗിച്ച് ഫിബൊനാച്ചി റീട്രേസ്മെന്റ്സ് സഹായത്തോടെ resistance ലെവലുകൾ കണ്ടെത്താൻ സാധിക്കും.

ബേസിക് ടെക്നിക്കൽ അനാലിസിസ് ഇൻഡിക്കേറ്ററുകൾ പലതും, നിങ്ങൾക്ക് ഇഷ്ടമുള്ള high-നും low-നും മാർക്ക് ചെയ്തു കൊടുത്താൽ ഈ retracement levels കാണിച്ചു തരുന്നു. എന്നാൽ സ്വന്തമായി കണക്ക് കൂട്ടി കണ്ടു പിടിക്കാൻ ഉള്ള ലൊജിക്ക് മനസ്സിലാക്കണമെങ്കിൽ, താഴെപ്പറയുന്നത് ശ്രദ്ധിക്കുക:

ഗണിതരീതിയിൽ retracement ലെവൽ കണ്ടെത്താൻ:

സ്വിംഗ് Low യുടെയും -High ന്റെയും വ്യത്യാസം (range) കണക്കുകൂട്ടുക. അതിനെ retracement അനുപാതങ്ങൾ ഉപയോഗിച്ച് ഗുണിക്കുക. Low യിൽ നിന്നും -High ലേക്ക് പോകുന്ന സ്വിംങാണെങ്കിൽ: കിട്ടിയ വാല്യൂ high-ൽ നിന്ന് കുറയ്ക്കുക. High യിൽ നിന്നും -Low ലേക്ക് പോകുന്ന സ്വിംങാണെങ്കിൽ: കിട്ടിയ വാല്യൂ low-യിൽ നിന്നും കൂട്ടുക . ഫിബൊനാച്ചി അനുപാതങ്ങളെ ശതമാനത്തിലേക്ക് മാറ്റിയാൽ കണക്ക് കൂട്ടാൻ എളുപ്പമായിരിക്കും. ഇതേങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം.

ഫിബൊനാച്ചി റിട്രേസ്മെന്റ് ലെവലുകളിലെ ശതമാനങ്ങൾ (23.6%, 38.2%, 50%, 61.8%, 78.6% തുടങ്ങിയവ) ഫിബൊനാച്ചി സീക്വൻസ് (0, 1, 1, 2, 3, 5, 8, 13, 21...) ഉപയോഗിച്ച് ഉരുത്തിരിഞ്ഞതാണ്. ഈ സീക്വൻസിലെ സംഖ്യകളുടെ അനുപാതങ്ങൾ (ratios) നിന്നാണ് ഈ ശതമാനങ്ങൾ ഉണ്ടാകുന്നത്.

1. 61.8% സുവർണ്ണ അനുപാതം (Golden Ratio ) ഫിബൊനാച്ചി സീക്വൻസിലെ ഏതെങ്കിലും സംഖ്യയെ അതിന് തൊട്ടുപിറകെ വരുന്ന സംഖ്യ കൊണ്ട് ഹരിച്ചാൽ 0.618 (≈61.8%) കിട്ടുന്നു. ഇതാണ് സുവർണ്ണ അനുപാതം.
2. 38.2% - 100% - 61.8% = 38.2%
3. 23.6% - 61.8% × 38.2% = 23.6%).
4. 78.6% - ഈ ലെവൽ സുവർണ്ണ അനുപാതത്തിന്റെ സ്ക്വയർ റൂട്ടാണ്
5. 50% ലെവൽ: ഇത് ഫിബൊനാച്ചി സംഖ്യകളിൽ നിന്നുള്ളതല്ല, പക്ഷേ ട്രേഡർമാർ ഇത് ഒരു പ്രധാന സൈക്കോളജിക്കൽ ലെവലായി ഉപയോഗിക്കുന്നു.
6. എക്സ്റ്റെൻഷൻ ലെവലുകൾ (1.272, 1.618, 2.618): 1.618 എന്ന സുവർണ്ണ അനുപാതം. ഫിബൊനാച്ചി സീക്വൻസിലെ ഒരു സംഖ്യയെ അതിന് മുമ്പുള്ള സംഖ്യ കൊണ്ട് ഹരിച്ചാൽ ഇത് കിട്ടും.
7. 0.618 ന്റെ റെസിപ്രോക്കൽ (വിപരീതം):

എല്ലാ ഫിബൊനാച്ചി ലെവലുകളും ഒന്നിച്ചെടുക്കുകയാണെങ്കിൽ | 23.6% ,| 38.2% ,| 50% ,| 61.8% ,| 78.6% ,| 127.2% ,| 161.8% ,| 261.8% ,

ഈ അനുപാതങ്ങൾ പ്രകൃതിയിലും മനുഷ്യ സൃഷ്ടികളിലും (ഉദാ: സൂര്യകാന്തികൾ, പിരമിഡുകൾ) ആവർത്തിച്ച് കാണപ്പെടുന്നു. ട്രേഡിംഗിൽ ഈ ലെവലുകൾ സപ്പോർട്ട്/റെസിസ്റ്റൻസ് ആയി പ്രവർത്തിക്കുന്നതു കാരണം ധാരാളം ട്രേഡർമാർ ഈ ലെവലുകളിൽ ഓർഡറുകൾ എക്സിക്യൂട്ട് ചെയ്യുന്നു. എല്ലാ retracement ലെവലുകളും വലിയ price move നൽകില്ല. ചിലത് ചെറിയ bounce മാത്രം നൽകും, എന്നാൽ ശ്രദ്ധിക്കുക — ഏത് ലെവലിൽ ആയാലും അത് potential turning point ആകാം. ശരിയായി തിരഞ്ഞെടുക്കുന്ന retracement മാർക്കറ്റിലെ ചെറുതും വലുതുമായ price turns മനസിലാക്കാൻ വലിയ സഹായം ചെയ്യുന്നു. retracements വ്യത്യസ്ത ടൈം ഫ്രെയിമുകളിലും മാർക്കറ്റുകളിലും പ്രവർത്തിക്കുന്നു . ചിലപ്പോൾ ചെറിയ retracement-കൾ പോലും നല്ല turning points ആയിരിക്കും. Market behavior പെട്ടെന്ന് തിരിച്ചറിയാൻ retracements നമുക്ക് അവസരം നൽകും. Market ഒരു പുതിയ high ബ്രേക്ക് ചെയ്താൽ, മുൻപത്തെ retracement (old swing) ഉപയോഗിച്ച് support projection ചെയ്യുന്നത് ശരിയാകണമെന്നില്ല . പുതിയ retracements എടുക്കണം.

മാർക്കറ്റ് ഒരിക്കൽ support/resistance ബ്രേക്ക് ചെയ്താൽ, പലപ്പോഴും അത് വീണ്ടും റീടെസ്റ്റ് ചെയ്യാൻ ആ പരിധിയിലേക്ക് pullback ചെയ്യാൻ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ support/resistance ബ്രേക്ക് ചെയ്താൽ, ഉടനെ തന്നെ support resistance മാറിയെന്ന് കരുതരുത്. മാർക്കറ്റ് ഒരു dynamic system ആണെന്ന് മനസ്സിലാക്കണം — അതിൽ മാറ്റം പതിവാണ്. അതിനാൽ നിങ്ങൾ പുതിയ price activity-കൾ അനുസരിച്ച് ഓരോ തവണയും പുതിയ retracements റൺ ചെയ്യേണ്ടതായിരിക്കും. Support ബ്രേക്ക് ആകുമ്പോൾ — പുതിയ low-ൽ നിന്ന് retrace ചെയ്യുക. Resistance ബ്രേക്ക് ആകുമ്പോൾ — പുതിയ high-ൽ നിന്ന് retrace ചെയ്യുക.

ഫിബൊനാച്ചി വില എക്സ്റ്റെൻഷനുകൾ (Fibonacci Price Extensions)

Retracements എന്നാൽ 100%-ന്റെ താഴെ വരുന്ന projections, എന്നാൽ Extensions = 100%-ന്റെ മുകളിലേക്കുള്ള projections എന്നുമാണ് ഉദ്ദേശിക്കുന്നത്. നിത്യ ഉപയോഗത്തിലുള്ള extension അനുപാതങ്ങൾ 1.272, 1.618, 2.618, 4.236 എന്നിവയാണ്. Extensions projection ഉപയോഗിച്ച് നമുക്ക് കിട്ടുന്നത് potential turning points മാത്രമല്ല, exit targets ആയി ഉപയോഗിക്കാവുന്ന decision zones കൂടിയാണ്. Market നമുക്ക് നേരിട്ട് "ഇവിടെ അവസാനിക്കുമെന്ന് " പറയാന് കഴിയില്ല പക്ഷേ, Fibonacci extensions നമ്മുക്ക് “ഉയർന്ന സാധ്യതയുള്ള zones” നൽകുന്നു, അവിടെയാണ് ഏറ്റവും കൂടുതൽ തിരിച്ചു വരവുകൾ സംഭവിക്കാനുള്ള സാധ്യത. നിങ്ങൾക്ക് turning point (resistance/support) കണ്ടെത്തണം എങ്കിൽ, extensions വളരെ ശക്തമായ ടൂൾ ആണെന്ന് മനസിലാക്കുക . Breakout ഇൽ നിന്നും Extension projection ചെയ്തു Exit zone കണ്ടെത്തുന്നത് ട്രേഡിംഗിന് വളരെ സപ്പോര്ട്ട് ചെയ്യുന്ന രീതിയാണ്. ഈ രീതി നിങ്ങൾ regular ആയി ഉപയോഗിച്ചാൽ, നിങ്ങൾക്ക് market reversals കൂടുതൽ നേരത്തെ കണ്ടെത്താനാകും.

ഫിബൊനാച്ചി വില പ്രൊജെക്ഷനുകൾ Fibonacci Price Projections (ഇത് ചിലപ്പോൾ “objectives” എന്നും വിളിക്കുന്നു). Trend continuation zone കൃത്യമായി കണ്ടെത്താൻ projections വളരെയധികം സഹായിക്കും Projection എന്താണെന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ 3 price points (A, B, C) ഉപയോഗിച്ച്, നമുക്ക് ഒരു നാലാമത്തെ തലമായ D project ചെയ്യാനാകുന്നു — അതാണ് റിവേഴ്സൽ അല്ലെങ്കിൽ ടാർഗറ്റ് സോൺ .

ഫിബൊനാച്ചി വില പ്രൊജെക്ഷനുകൾ കണക്കാക്കുന്ന വിധം

താങ്കളുടെ പ്രോഫിറ്റ് ടാർഗറ്റ് അല്ലെങ്കിൽ വിലയിലെ റെസിസ്റ്റൻസ് / സപ്പോർട്ട് മേഖലകളോ കണ്ടെത്താൻ ഫിബോനാച്ചി വില പ്രൊജെക്ഷനുകൾ ഉപയോഗിക്കുന്നു. ഇത് ഒരു ട്രെൻഡിനെ തുടർന്ന് വില എവിടെയായിരിക്കും എത്തുക എന്ന് പ്രവചിക്കാൻ സഹായിക്കും.

മൂന്ന് പ്രധാന ബിന്ദുക്കൾ (Key Points):


പോയിന്റ് A (തുടക്ക ബിന്ദു) ട്രെൻഡിന്റെ ആരംഭം.
പോയിന്റ് B (അവസാന ബിന്ദു) ട്രെൻഡിന്റെ അവസാനം.
പോയിന്റ് C (പിൻവാങ്ങൽ ബിന്ദു) ട്രെൻഡ് തിരിച്ചുവന്നതിന് ശേഷമുള്ള പോയിന്റ്.

ഫോർമുല:


1. ഡിഫറൻസ് കണക്കാക്കുക (B - A): പോയിന്റ് B, A യുമായുള്ള വ്യത്യാസം.
2. ഫിബോനാച്ചി അനുപാതങ്ങൾ പ്രയോഗിക്കുക: 0.618 (61.8%), 1.0 (100%), 1.618 (161.8%), 2.618 (261.8%)
3. വിപുലീകരണ ലെവലുകൾ കണ്ടെത്തുക, വിപുലീകരണ ലെവൽ = പോയിന്റ് C + (ഡിഫറൻസ് × അനുപാതം)
ഉദാഹരണം 1
പോയിന്റ് A: 100 രൂപ
പോയിന്റ് B: 150 രൂപ
പോയിന്റ് C: 130 രൂപ

കണക്കുകൂട്ടൽ:
- ഡിഫറൻസ് = B - A = 150 - 100 = 50
- അനുപാതങ്ങൾ പ്രയോഗിക്കുക:
- 61.8% ലെവൽ: ( 50 × 0.618 = 30.9 )
വിപുലീകരണം: ( 130 + 30.9 = 160.9 ) രൂപ
- 100% ലെവൽ: ( 50 × 1.0 = 50 )
വിപുലീകരണം: ( 130 + 50 = 180 ) രൂപ
- 161.8% ലെവൽ: ( 50 × 1.618 = 80.9)
വിപുലീകരണം: ( 130 + 80.9 = 210.9 ) രൂപ

ഉദാഹരണം 2
- പോയിന്റ് A: 200 രൂപ
- പോയിന്റ് B: 300 രൂപ
- പോയിന്റ് C: 250 രൂപ

കണക്കുകൂട്ടൽ:
- ഡിഫറൻസ് = B - A = 300 - 200 = 100
- അനുപാതങ്ങൾ പ്രയോഗിക്കുക:
- 61.8% ലെവൽ: ( 100 × 0.618 = 61.8 )
വിപുലീകരണം: ( 250 + 61.8 = 311.8 ) രൂപ
- 100% ലെവൽ: ( 100 × 1.0 = 100 )
വിപുലീകരണം: ( 250 + 100 = 350 ) രൂപ
- 161.8% ലെവൽ: ( 100 × 1.618 = 161.8 )
വിപുലീകരണം: ( 250 + 161.8 = 411.8 ) രൂപ

പ്രധാന കാര്യങ്ങൾ:
1. ശരിയായ ബിന്ദുക്കൾ തിരഞ്ഞെടുക്കുക: A, B, C എന്നിവ ട്രെൻഡിനനുസരിച്ച് വേണം തിരഞ്ഞെടുക്കാൻ .
2. അനുപാതങ്ങൾ: 0.618, 1.0, 1.618 എന്നിവ സാധാരണയായി ഉപയോഗിക്കുന്ന ലെവലുകള് ആണ് .
3. ഉപയോഗം: ട്രേഡർമാർ ലാഭം എടുക്കാനോ പുതിയ ട്രേഡുകൾ തുടങ്ങാനോ ഈ ലെവലുകൾ ഉപയോഗിക്കുന്നു.

ഈ രീതി സാങ്കേതിക വിശകലനത്തിന്റെ (technical analysis) ഭാഗമാണ്. കൃത്യത ആവശ്യമുള്ള ഫലങ്ങൾക്കായി ഇതോടൊപ്പം ട്രെൻഡ് വിശകലനവും കൂടി നടത്തേണ്ടതായിട്ടുണ്ട് . നിങ്ങൾ projection പൂർണ്ണമായി മനസ്സിലാക്കി പ്രയോഗിക്കാൻ തുടങ്ങിയാൽ, Projection-ൽ നിന്നുള്ള turning zones മുൻകൂട്ടി കണക്കാക്കാൻ കഴിയും.

ഫിബൊനാച്ചി വില ക്ലസ്റ്ററുകൾ (Fibonacci Price Clusters)

ഒരു Price Cluster എന്നത്, മൂന്നു വ്യത്യസ്ത Fibonacci ടൂളുകൾ retracements, extensions, projections എന്നിവ ഉപയോഗിച്ച് ഒരേ price zone-ൽ രണ്ട് അല്ലെങ്കിൽ അതിലധികം ലെവെലുകള് ഒത്തുചേരുന്നത് ആണെങ്കിൽ, അതേ ലെവൽ ഒരു high-probability reversal zone ആകുന്നു. ഇത് support zone ആകാം അല്ലെങ്കിൽ resistance zone ആകാം

Market-ലെ പ്രധാന swings (highs/lows) കണ്ടെത്തുക. ഓരോ swing-ലെയും retracement, extension, projection run ചെയ്യുക . Values overlap ചെയ്യുന്ന price zone-കൾ കണ്ടെത്തുക. അവയെ potential trade zones ആയി അടയാളപ്പെടുത്തുക ഒരു retracement ലെവലിൽ മാത്രം സോണുകള് വരുന്നത് ചിലപ്പോൾ തെറ്റാം. പക്ഷേ retracement + projection + extension levels ഒത്തുചേരുമ്പോൾ, അത് ഒരു stronger technical സാധ്യതയാണ് കാണിക്കുന്നത്.

സിമ്മെട്രി (Symmetry)

സിമ്മെട്രി എന്നത് Fibonacci വില അനാലിസിസിലെ ഏറ്റവും എളുപ്പവും കാര്യക്ഷമവുമായ ഒരു ആശയമാണ്. ഒരു മാർക്കറ്റ് നേരത്തെ നടത്തിയിട്ടുള്ള സ്വിംങ് നീളത്തിനുമായി സാമ്യമുള്ള ഒരു രണ്ടാം സ്വിംങ് ഉണ്ടാകുമോ എന്നത് പരിശോധിക്കുന്നതാണ് സിമ്മെട്രി. ഇത് Support ലഭിക്കാനുളള സാധ്യതയുള്ള price zone-കളും Resistance zone-കളും project ചെയ്യാൻ ഉപയോഗിക്കുന്നു. ഈ രീതിയിൽ Support projection ചെയ്യാൻ വേണ്ടി, ഏറ്റവും പൊതുവായി ഉപയോഗിക്കുന്നത്: ഒരു മുൻപ് ഉണ്ടായിട്ടുള്ള Decline–ന്റെ നീളം (High–Low) എടുക്കുക ഇത് ഏറ്റവും അടുത്ത Swing High–ലേക്ക് കുറക്കുക (Projection വേണ്ടി). ഈ projected zone–ലാണ് Support zone പ്രതീക്ഷിക്കുന്നത്

അതുപോലെ തന്നെ, Resistance projection ചെയ്യുമ്പോൾ: മുൻപ് ഉണ്ടായിട്ടുള്ള Rally–യുടെ നീളം (Low–High) എടുക്കുക. ഇത് അടുത്ത Swing Low–ലേക്ക് ചേർക്കുക. ഈ projected zone–ലാണ് Resistance zone പ്രതീക്ഷിക്കുന്നത്. ഈ സിമ്മെട്രി projections retracements പോലെയല്ല; retracement എന്തെങ്കിലും %-ൻ്റെ അടിസ്ഥാനത്തിൽ കണക്കാക്കുന്നു. സിമ്മെട്രിയിൽ മുൻപ് ഉണ്ടായിരുന്ന ഒരു “actual price move”–ന്റെ മുഴുവൻ നീളവും project ചെയ്യുന്നു. ഇത് Fibonacci Projection–ൻ്റെ 100% (1.0) ലെവലുമായി തുല്യമാണ്, പക്ഷേ അതിനേക്കാൾ visual ആണിത് . സിമ്മെട്രി projections single–ആയും ഉപയോഗിക്കാം പക്ഷേ, ഏറ്റവും മികച്ച Support/Resistance zone–കൾ ലഭിക്കുന്നത് മറ്റു Fibonacci elements (retracements/extensions)–ഉം ചേർന്നുള്ള Cluster zone–കളിലൂടെയാണ് സാധിക്കുക. Symmetry projections retracements/extensions-ൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇത് ഏറെ visual, logic-അടിസ്ഥാനമാക്കിയ, simpler method ആണെന്നും കാണാം. ഈ projections retracements-ഉം projections-ഉം ചേരുമ്പോൾ powerful cluster zone-കളായി മാറുന്നു.

ടൂ-സ്റ്റെപ്പ് പാറ്റേൺ ട്രേഡ് സെറ്റപ്പുകൾ

ഈ സെറ്റപ്പ് market ഒരു പ്രാഥമിക decline (അല്ലെങ്കിൽ advance) നടത്തിയ ശേഷം, ചെറിയ ഒരു പുള്ള്ബാക്ക് ഉണ്ടാകുമ്പോൾ കണ്ടെത്താം. പിന്നീട്, retracement മുൻപത്തെ support (അല്ലെങ്കിൽ resistance) zone–ലേക്ക് market വീണ്ടും പോവുമ്പോൾ entry zone രൂപപ്പെടുന്നു. ആദ്യം market ഒരു decline അല്ലെങ്കിൽ rally നടത്തുന്നു. പിന്നീടുള്ള pullback ന്റെ retracement support/resistance zone project ചെയ്യുന്നു. ആ projected zone–ലേക്ക് market വീണ്ടും എത്തുമ്പോൾ, അത് possible entry zone ആകുന്നു . Projection zone എന്നത് ഒരു cluster ആയിരിക്കണം അതായത് retracements, projections, extensions എന്നിവ ചേർന്ന് support/resistance indicate ചെയ്യുന്ന സ്ഥലം.

ട്രേഡ് സെറ്റപ്പുകൾ സംയോജിപ്പിക്കൽ

സിംഗിൾ Fibonacci relationship–നെ ആശ്രയിക്കുന്നതിനുപകരമായി, നിങ്ങൾക്ക് retracements, projections, extensions, symmetry എന്നിവ ഒന്നിച്ചുചേർത്ത് കൂടുതൽ വിശ്വാസയോഗ്യമായ zone–കൾ കണ്ടെത്താം. പ്രധാനമായും ചെയ്യേണ്ടത് ശക്തമായ support/resistance zone കണ്ടെത്തുക, ശേഷം retracement, projection, extension, symmetry എന്നിവയും overlap ചെയ്യുന്ന zone–ലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ zone–കളിൽ market–ന്റെ ഏറ്റവും നല്ല turning points സംഭവിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ zone വിശകലനം ചെയ്യുന്നിടത്ത്, retracement/extension മാത്രം അല്ലാതെ, symmetry projections ഉം ഉണ്ടായാൽ അത് cluster confirmation ആയി പ്രവർത്തിക്കും.

നിങ്ങൾ price setup‌ പരിശോധിക്കുമ്പോൾ :
Projection + symmetry → Confirmation
Retracement + extension → Cluster
3+ overlaps → Strongest signals
ഇവയെല്ലാം ചേർന്ന് market–ന്റെ reversal zone–നായി ഒരു high-confidence signal നൽകും.

ഫിബൊനാച്ചി ടൈം ക്ലസ്റ്ററുകൾ ഇതുവരെ നിങ്ങൾ പഠിച്ചതെല്ലാം മാർക്കറ്റിന്റെ വില ചലനത്തെ ആശ്രയിച്ചായിരുന്നു. ഇനി നമ്മൾ സമയ ചലനത്തിൽ (Time Axis) ഫിബൊനാച്ചി പ്രയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം . മിക്കവാറും ട്രേഡർമാർ സമയം പരമാവധി അവഗണിക്കുന്നു — പക്ഷേ, വിലയും സമയവും ഒന്നിച്ച് ഉപയോഗിക്കുമ്പോൾ, അതാണ് ഏറ്റവും ശക്തമായ ട്രേഡിംഗ് പ്ലാനിന് ആധാരമാകുന്നത്.

Time Cluster = രണ്ട് അല്ലെങ്കിൽ അതിലധികം സ്വിംങ്‌ കാലയളവുകൾ (swings in time) തമ്മിലുള്ള Fibonacci ബന്ധങ്ങൾ ഒരു പ്രത്യേക തീയതിയിൽ ഒത്തുചേരുന്നത്. ഒരു സ്വിംങ് 5 ദിവസങ്ങൾ നീണ്ടിട്ടുണ്ടെങ്കിൽ മറ്റൊന്ന് 8 ദിവസം, മറ്റൊന്ന് 13 ദിവസം, അതായത് 5, 8, 13 = Fibonacci സംഖ്യകൾ, ഇവ ഒരേ തീയതിയിലേക്ക് project ചെയ്താൽ, അതൊരു Time Cluster ആണ്. ഒരു സ്വിംഗ് (low → high അല്ലെങ്കിൽ high → low) എത്ര ദിവസം എടുത്തു എന്നു ദിവസങ്ങളിൽ കണക്കാക്കുക. അതിന്റെ Fibonacci അനുപാതങ്ങൾ ഉപയോഗിച്ച് projection നിർമ്മിക്കുക. ഇത് പുതിയ high/low–ൽ നിന്ന് count ചെയ്ത് മുന്നോട്ടേക്കുള്ള ദിവസങ്ങളിൽ projection കാണിക്കും

ടൈം ക്ലസ്റ്ററുകൾ: നിങ്ങൾ ഇതിനകം തന്നെ ശ്രദ്ധിച്ചിരിക്കും: സമയ turning point zone കണ്ടെത്തുന്നത് വഴി വളരെ കൃത്യതയുള്ള പ്രവചനം നടത്താനാകും. വില turning point-ലേക്ക് എത്തുന്നതിന് മുൻപ് തന്നെ സമയം zone പരാമർശിക്കുമ്പോൾ, അത് high probability opportunity ആകുന്നു. സമയവും പ്രൈസ് ആക്ഷനും ഒന്നിച്ചു സപ്പോര്ട്ട് ചെയ്യുന്ന രീതിയിൽ ഒരു സെറ്റപ്പ് കണ്ടെത്തിയാൽ അതിലും മികച്ച എൻട്രി/എക്സിറ്റ് വേറെ ഇല്ലെന്നത് ഓർക്കുക. ഏറ്റവും ശക്തമായ ട്രേഡ് സാധ്യതകൾ ലഭിക്കുന്നത് വിലയും സമയവും ഒരുമിച്ച് വരുമ്പോഴാണ്. വില + സമയം = എൻട്രി സോൺ ഉറപ്പാക്കുന്നു. അതേ സമയം വില സെറ്റപ്പുകൾ turning point “എവിടെ” എന്നത് കാണിക്കുന്നു, അത് പോലെ സമയ സെറ്റപ്പുകൾ turning point “എപ്പോൾ” എന്നത് കാണിക്കുന്നു. ഇത് രണ്ടും ഒരേ സമയത്ത് ഒത്തുചേരുമ്പോൾ, നിങ്ങളുടെ ട്രേഡ് പ്ലാനിന് ഉയർന്ന കൃത്യതയും വിജയ സാധ്യതയും ലഭിക്കുന്നു.

എൻട്രി, എക്സിറ്റ്, ട്രേഡ് മാനേജ്മെന്റ്

നിങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുള്ള ട്രേഡ് സെറ്റപ്പുകൾ എങ്ങനെ കൃത്യമായി എൻട്രിയിലേക്ക്, എക്സിറ്റിലേക്കും, തുടർന്ന് ട്രേഡ് മാനേജ്മെന്റിലേക്കും കൊണ്ടുപോകാം എന്നു നോക്കാം. Fibonacci സെറ്റപ്പുകൾ turning point zone കാണിക്കുന്നതിൽ മികച്ച ശക്തിയുള്ളതാണ്. എങ്കിലും, നിങ്ങളുടെ ട്രേഡ് വിജയിപ്പിക്കാൻ അതിലധികം ചില കാര്യങ്ങൾ കൂടി ഒത്തു വരേണ്ടതുണ്ട്. ശരിയായ സമയത്ത് എൻട്രി എടുക്കുക, ശരിയായ രീതിയിൽ എക്സിറ്റ് ചെയ്യുക, ഇടയ്ക്ക് ട്രേഡ് അഡ്ജസ്റ്റ്മെന്റ് എന്നിവ പ്രധാന കാര്യങ്ങളാണ്.

ഒരു ട്രേഡ് സെറ്റപ്പ് ലഭിച്ചതിനുശേഷം, നിങ്ങൾ വില turning point–നെ കാത്തിരിക്കുക മാത്രം പോരാ, നമുക്ക് ഉറപ്പ് വേണം — അതായത്: ഒരു price action change, pattern break, അല്ലെങ്കിൽ indicator shift ഏതെങ്കിലും ഒന്നിൽ ഒരു ഉറപ്പ് ഉണ്ടാക്കിയെടുക്കണം. മാത്രവുമല്ല സ്റ്റോപ്പ് ലോസ് ലെവൽ കണ്ടെത്തുക എന്നതും മർമ്മ പ്രധാന കാര്യങ്ങളിൽ ഒന്നാണ്. സാധാരണയായി, buy setup–ൽ Support zone–ന്റെ താഴെ കുറച്ച് പോയിന്റുകൾ അല്ലെങ്കിൽ sell setup–ൽ Resistance zone–ന്റെ മുകളിൽ കുറച്ച് പോയിന്റുകൾ ആണ് സ്റ്റോപ്പ് ലോസ് ആയി തീരുമാണിക്കാരുള്ളത്. ടാർഗറ്റ് എക്സിറ്റ് ലെവലുകൾ മനസിലാക്കി പ്രോഫിറ്റ് ബുക്കിങ് എവിടെ വേണമെന്ന് ഉറപ്പിക്കുക. ട്രേഡ് അഡ്ജസ്റ്റ്മെന്റ് അഥവാ ട്രെയിലിങ് സ്റ്റോപ്പ്ലോസ്സ് ഉപയോഗിക്കുക, ആദ്യ ടാർഗറ്റ് സോണിൽ എത്തുമ്പോള് തന്നെ ബ്രേക്ക് ഈവെൻ പോയിന്റിലേക്ക് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കുക.

ഓരോ സ്റ്റെപ്പുകളും ലളിതമായി പറഞ്ഞാൽ , ആദ്യം എൻട്രി സെറ്റപ്പ് കണ്ടെത്തുക (Fibonacci zones), ഉറപ്പ് ലഭിക്കുന്നത് വരെ കാത്തിരിക്കുക (entry confirmation), തന്ത്ര പരമായി, സ്റ്റോപ്പ് ലോസ്സ് മാറ്റി മാറ്റി സ്ഥാപിക്കുക, പിന്നീട് മുന് കൂട്ടി തീരുമാനിച്ച ടാർഗെറ്റിൽ ലാഭമെടുക്കുക. നിങ്ങൾ ഒരു zone കണ്ടെത്തുന്നതും അത് പ്രവർത്തിപ്പിക്കുന്നതും, അഥവാ ട്രേഡ് എടുത്തു മുന്നോട്ട് കൊണ്ട് പോകുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട് ട്രേഡ് എടുത്തു മുന്നോട്ട് കൊണ്ട് പോകുന്ന രീതി ശരിയായില്ലെങ്കിൽ, നല്ല ട്രേഡ് സെറ്റപ്പുകളും അവസാനിക്കുന്നത് നഷ്ടത്തിലായിരിക്കും. ശ്രദ്ധിക്കേണ്ടത് , നിങ്ങൾക്ക് price/time cluster zone ലഭിച്ചാലും, അതിൽ എൻട്രി എടുക്കുന്നതിന് മുൻപ് കൺഫറമേഷ്യൻ ഉണ്ടായിരിക്കണം. . ഇതിനായി മുൻപത്തെ high/low ബ്രേക്ക് , അല്ലെങ്കിൽ റിവേഴ്സൽ പാറ്റേൺ (e.g., hammer, engulfing), Momentum crossover, RSI ഡൈവേർജൻസ് , തുടങ്ങിയ കൺഫറമേഷ്ൻ എന്തെങ്കിലും ഉണ്ടായിരിക്കണം.

ട്രേഡിംഗ് സ്ട്രാറ്റജിയും നിങ്ങളുടെ മാനസികാവസ്ഥയും, ഒപ്പം ട്രേഡിംഗ് പ്ലാനും, നിങ്ങൾക്ക് Fibonacci setups, tools, projections എല്ലാം മനസ്സിലായിട്ടുണ്ടായിരിക്കാം. എങ്കിലും, ഈ അറിവ് എല്ലാം ഫലം കാണണമെങ്കിൽ, നിങ്ങൾക്ക് തെറ്റില്ലാത്ത രീതിയിൽ ട്രേഡ് കൊണ്ട് പോകാൻ സാധിക്കണം. അച്ചടക്കം അനിവാര്യമാണ്, മാർക്കറ്റിൽ സ്ഥിരതമായുള്ള വിജയങ്ങൾ ഉണ്ടാക്കാൻ, നിങ്ങൾ ഉപയോഗിക്കുന്ന രീതികൾ ശാസ്ത്രീയവും ആവർത്തനക്ഷമവുമാകണം, കൂടാതെ നിങ്ങൾ അതിൽ അച്ചടക്ക പൂർവ്വം ഉറച്ച് നിൽക്കണം, മാർക്കറ്റ് പ്രവാചനാതീതം ആകാമെങ്കിലും, നിങ്ങളുടെ പ്രതികരണം നിർവചിക്കപ്പെട്ടത് ആയിരിക്കണം. നിങ്ങളുടെ വിജയം 'മാർക്കറ്റിന്റെ കാരുണ്യം' കൊണ്ട് ആയിപ്പോകരുത്. നിങ്ങളുടെ ഭയങ്ങൾ, ആർത്തി, പ്രതികാര ബുദ്ധി , താൽപര്യം, ഇവയെല്ലാം സ്വയം നിയന്ത്രിക്കാൻ പഠിക്കണം.

ട്രേഡർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ , ട്രേഡ് സെറ്റപ്പ് കിട്ടിയില്ലെങ്കിൽ ട്രേഡ് ചെയ്യരുത്, Entry സെറ്റപ്പ് വരാതെ ട്രേഡിൽ കേറി പോകരുത്, സ്റ്റോപ്പ് ലോസ്സ് വയ്ക്കാൻ ഭയപ്പെടരുത്, ടാർഗറ്റ് സോൺ എത്തുമ്പോൾ ലാഭമേടുക്കാൻ വൈകിപ്പിക്കരുത്. മനസിന്റെ മുൻ വിധി ഒഴിവാക്കുക നിങ്ങൾ ഒരു ട്രേഡ് "ഉറപ്പായും വിജയിക്കണം" എന്നു വിചാരിക്കുകയാണെങ്കിൽ തന്നെ നിങ്ങൾ മുന് വിധിയിൽ പെട്ടു , പകരം ഒന്നുകിൽ സ്റ്റോപ്പ് ലോസ് അല്ലെങ്കിൽ ടാർഗറ്റ് എന്ന ചിന്തയിൽ മുന്നോട്ട് പോവുക. മാർക്കറ്റ് സ്പന്ദനങ്ങൾ എന്ത് പറയുന്നു എന്നത് സസൂക്ഷ്മം മനസിലാക്കുക. അതനുസരിച്ച് പ്ലാൻ ചെയ്തിട്ടുള്ള ട്രേഡ് നിയമങ്ങൾ പാലിക്കുക. Setup → Trigger → Execution → Exit → Manage ഈ രീതി പിൻ തുടരുക.

ആദ്യം ട്രേഡിംഗ് പ്ലാൻ തയ്യാറാക്കുക, ഒരു ട്രേഡിംഗ് പ്ലാൻ എഴുതിയിരിക്കണം — കേവലം വാക്കുകളല്ല , വെറും ആശയവുമല്ല. പകരം കൃത്യമായി എഴുതിയിട്ടുള്ള, ക്രമബദ്ധമായ, ലളിതമായ ട്രേഡിംഗ് പ്ലാൻ. നിങ്ങൾ ഏത് ട്രേഡ് സെറ്റപ്പ് ഉപയോഗിക്കുന്നു, എൻട്രി പ്ലാന് എങ്ങനെയാണ്, സ്റ്റോപ്പ് ലോസ് എവിടെയാണ് , എക്സിറ്റ് എവിടെയാണ്, പൊസിഷൻ സൈസ് എത്രയാണ്, തുടങ്ങി നിങ്ങളുടെ “ചോദ്യങ്ങൾക്ക് മറുപടി പറയുന്ന” കൈപുസ്തകം ആയിരിക്കണം.

മാർക്കറ്റ് എന്ന ലോകം കാണുമ്പോൾ പലർക്കും ഭയമാണ് ആദ്യമായി തോന്നുന്നത് — അനിശ്ചിതത്വം, വേഗത, നഷ്ടങ്ങൾ, തിരിച്ചറിയാനാകാത്ത മാറ്റങ്ങൾ…പക്ഷേ, ഇതൊക്കെ ഒരു ചതുരംഗ ബോർഡിലെ കളിയാണെന്ന് മനസ്സിലാക്കുമ്പോൾ, അതിനെ നിയന്ത്രിക്കാൻ നമുക്ക് കഴിയും. നിങ്ങൾ എന്റെ ഈ എഴുത്തിലൂടെ പഠിച്ച ഓരോ ഘടകവും, നിങ്ങളെന്ന ട്രേഡർക്ക് കൂടുതൽ തിരിച്ചറിവും ആത്മവിശ്വാസവും നൽകുന്നു. ഫിബൂനാച്ചി അത്ഭുതകരമാണ് — പ്രകൃതിയിലെ താളങ്ങൾപോലെ തന്നെ വിപണിയിലും അതിന്റെ സ്വാധീനമുണ്ട്. നിങ്ങളുടെ വിജയത്തിനായി നിങ്ങൾ കൃത്യമായ രീതിയിൽ പഠിക്കുക, ശ്രദ്ധയോടെ മാർക്കറ്റിനെ നിരീക്ഷിക്കുക, ശക്തമായ അച്ചടക്കം പാലിക്കുക , ലാഭം വരുമ്പോഴും, നഷ്ടം , വരുമ്പോഴും മനസിനെ നിയന്ത്രിക്കുക , ഓരോ ട്രേഡും ഒരു പാഠമാണ് എന്നു തിരിച്ചറിയുക, ഓരോ പ്രൈസ് ആക്ഷൻ സൊന്നും ഒരു അവസരമാണ്, ഓരോ സ്ട്രാറ്റയാജിയും വിജയത്തിലേക്കുള്ള പടിയാണെന്ന് ഓർക്കുക. നിങ്ങൾ മറ്റാരോടും ഈ രഹസ്യങ്ങൾ പറയുന്നില്ലെങ്കിലും, നിങ്ങൾക്ക് മാത്രമായി ഈ വിജയം നിശ്ശബ്ദമായി നേടിയെടുക്കാം. നിങ്ങളുടെ കയ്യിൽ ഇപ്പോൾ ഒരുശക്തമായ ആയുധമുണ്ട്, കൂടെ നിങ്ങളുടെ കഴിവും ധൈര്യവും വിശ്വാസവും ചേർത്താൽ, നിങ്ങൾക്ക് സാധ്യമല്ലാത്തത് ഒന്നുമുണ്ടാകില്ല. സൂക്ഷിക്കുക, ഇത് നിങ്ങളുടേതായ യാത്രയാണ് കൃത്യമായ ട്രേഡ് , തീർച്ചയായ വിജയം. ഉറപ്പായിരിക്കണം, ഇല്ലെങ്കിൽ ഉറപ്പാക്കിയിരിക്കണം.

ഓർക്കുക, മാർക്കറ്റിനെ നിങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ട് വരാൻ ശ്രമിക്കരുത്, നടക്കില്ല, അത് പോലെ മാർക്കറ്റിനെ പൂർണ്ണമായും വായിച്ചെടുക്കാനും സാധിക്കില്ല. പകരം നിങ്ങളെ നിയന്ത്രിക്കുക, മാർക്കറ്റിന്റെ വ്യതിയാനങ്ങളിൽ നിന്നും ലാഭം കൊയ്യാൻ പഠിക്കുക.

Post Market Report 2025-Dec-05
Published on 05 Dec 2025
Post Market Report 2025-Dec-04
Published on 04 Dec 2025
Post Market Report 2025-Dec-03
Published on 03 Dec 2025
Post Market Report 2025-Dec-02
Published on 02 Dec 2025
Post Market Report 2025-Dec-01
Published on 01 Dec 2025
Post Market Report 2025-Nov-28
Published on 28 Nov 2025
Post Market Report 2025-Nov-27
Published on 27 Nov 2025
Post Market Report 2025-Nov-26
Published on 26 Nov 2025
Post Market Report 2025-Nov-25
Published on 25 Nov 2025
Post Market Report 2025-Nov-24
Published on 24 Nov 2025
Post Market Report 2025-Nov-21
Published on 21 Nov 2025
Post Market Report 2025-Nov-20
Published on 20 Nov 2025
Post Market Report 2025-Nov-19
Published on 19 Nov 2025
Post Market Report 2025-Nov-18
Published on 18 Nov 2025
Post Market Report 2025-Nov-17
Published on 17 Nov 2025
Post Market Report 2025-Nov-14
Published on 14 Nov 2025
Post Market Report 2025-Nov-13
Published on 13 Nov 2025
Post Market Report 2025-Nov-12
Published on 12 Nov 2025
Post Market Report 2025-Nov-11
Published on 11 Nov 2025
Post Market Report 2025-Nov-10
Published on 10 Nov 2025
Post Market Report 2025-Nov-07
Published on 07 Nov 2025
Post Market Report 2025-Nov-06
Published on 06 Nov 2025
Post Market Report 2025-Nov-04
Published on 04 Nov 2025
Post Market Report 2025-Nov-03
Published on 03 Nov 2025
Post Market Report 2025-Oct-31
Published on 31 Oct 2025
Post Market Report 2025-Oct-30
Published on 30 Oct 2025
Post Market Report 2025-Oct-29
Published on 29 Oct 2025
Post Market Report 2025-Oct-28
Published on 28 Oct 2025
Post Market Report 2025-Oct-27
Published on 27 Oct 2025
Post Market Report 2025-Oct-24
Published on 24 Oct 2025
Post Market Report 2025-Oct-23
Published on 23 Oct 2025
Post Market Report 2025-Oct-20
Published on 20 Oct 2025
Post Market Report 2025-Oct-17
Published on 17 Oct 2025
Post Market Report 2025-Oct-16
Published on 16 Oct 2025
Post Market Report 2025-Oct-15
Published on 15 Oct 2025
Post Market Report 2025-Oct-14
Published on 14 Oct 2025
Post Market Report 2025-Oct-13
Published on 13 Oct 2025
Post Market Report 2025-Oct-10
Published on 10 Oct 2025
Post Market Report 2025-Oct-09
Published on 09 Oct 2025
Post Market Report 2025-Oct-08
Published on 08 Oct 2025
Post Market Report 2025-Oct-07
Published on 07 Oct 2025
Post Market Report 2025-Oct-06
Published on 06 Oct 2025
Post Market Report 2025-Oct-03
Published on 03 Oct 2025
Post Market Report 2025-Oct-01
Published on 01 Oct 2025
Post Market Report 2025-Sep-30
Published on 30 Sep 2025
Post Market Report 2025-Sep-29
Published on 29 Sep 2025
Post Market Report 2025-Sep-26
Published on 26 Sep 2025
Post Market Report 2025-Sep-25
Published on 25 Sep 2025
Post Market Report 2025-Sep-24
Published on 24 Sep 2025
Post Market Report 2025-Sep-23
Published on 23 Sep 2025